headerlogo
local

കെ.വി ബഷീറിന്റെ നിര്യാണം നാടിന്റെ തേങ്ങലായി

സാമൂഹിക സംസ്കാരിക പ്രവർത്തകനായിരുന്ന കെ വി ബഷീറിന്റെ വിയോഗത്തിൽ നാട്ടുകാരുടെ അനുശോചനം

 കെ.വി ബഷീറിന്റെ നിര്യാണം നാടിന്റെ തേങ്ങലായി
avatar image

NDR news

16 Jun 2026 08:26 PM

            കാരയാട് തറമ്മലങ്ങാടി:- നാടിന്റെ പ്രിയപ്പെട്ടവനും സാമൂഹ്യ പ്രവർത്തനങ്ങളിൽ നാടിന്റെ ആശയുമായി രുന്ന കെ വി ബഷീറിന്റെ അകാലത്തിലുളള വിയോഗത്തിൽ അനുശോചനം സംഘടിപ്പിച്ചു .പ്രദേശത്ത് കാരുടെപ്രിയങ്കരനും നാട്ടുകാരുടെ എല്ലാ ആവശ്യങ്ങൾക്കുംമുൻ പന്തിയിൽ നിൽക്കുകയും അവരുടെ എന്ത് ആവശ്യങ്ങളും സ്വന്ത ഏറ്റെടുക്കുകയും ഭംഗിയായി നിർവഹിക്കുകയും സമ്യമായ പെരുമാറ്റത്തിനുടമയുമായ പ്രിയങ്കരനായ കെ. വി ബഷീറിന്റെ വിയോഗത്തിൽ തറമ്മലങ്ങാടിയിൽനടന്ന അനുശോചന യോഗം വാർഡ് മെമ്പർ കെ കെ കമല യുടെഅധ്യക്ഷതയിൽ ഇ കെ അഹമ്മദ് മൗലവിഉദ്ഘാടനം ചെയ്തു കെ .കെ . മാധവൻ,പൊയിലങ്ങൽ അമ്മദ്,സി രാമദാസ്,ടി. കെ .ബാലകൃഷ്ണൻ , ഇ കെ ബഷീർ,കെ.കെ. വേണുഗോപാൽ,ടി. മുത്തു കൃഷ്ണൻ, ആവള മുഹമ്മദ്,കെ അപ്പു മാസ്റ്റർ, ഷമീർ തറയങ്ങാട്ട്, ഷുഹൈബ് തറമ്മൽ,തമ്മൽഅബ്ദുസ്സലാം,എ ൻ കെ അഷറഫ് കെ വി ശങ്കരൻ, അബ്ദുൽഅസീസ് സഖാഫി എന്നിവർ സംസാരിച്ചു.

NDR news
16 Jun 2026 08:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents