headerlogo
local

അഗ്നിവീറുകൾക്ക് നാടിന്റെ ആദരം

ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ നേടിയവർക്ക് ഉള്ളിയേരി പൗരാവലിയുടെ ആദരം

 അഗ്നിവീറുകൾക്ക് നാടിന്റെ ആദരം
avatar image

NDR news

16 Jun 2026 02:58 PM

         ഉള്ളിയേരി . അഗ്നിവീറുകൾക്ക് നാടിൻ്റെ ആദരംരാജ്യസേവനത്തിനായി ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന പരംവീർ ട്രെയിനിങ് അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നേടിയതിലൂടെ ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ നേടിയവർക്ക് ഉള്ളിയേരി പൗരാവലിയുടെ സ്നേഹാദരവും യാത്രയയപ്പും നൽകി. കഴിഞ്ഞ ഒരു വർഷക്കാലമായി ഉള്ളി യേരിയിലും, കൊയിലാണ്ടിയിലും പ്രവർത്തിക്കുന്ന പരംവീർ ട്രയനിംഗ് അക്കാദമി. കേഡറ്റുകൾക്ക് ആവശ്യമായ മെന്റൽ എലിജിബിലിറ്റി ടെസ്റ്റും എഴുത്ത് പരീക്ഷ , ഫിസിക്കൽ പരിശീലനവും കൃത്യമായി നൽകി കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. യുവ തലമുറകൾ ലഹരിക്ക് അടിമപ്പെട്ട് പോകുന്ന ഈ കാലത്താണ് ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാവുന്നത്. ശ്രീഹർഷ് . പി , നിവേദ്നിർമലൻ എൻ അലൻ സിദ്ധാർത്ഥ് എസ് എച്ച് ഹരിനന്ദ് ആർ കെ യദുകൃഷ്ണൻ എം എം അദർവ ദേവ്,ആഷ്ലിൻ ആർ പി , അനുഗ്രഹ് പി.കെ എന്നിവർക്കാണ് ഇത്തവണ ഉള്ളിയേരിൽ നിന്നും ആർമിയിലേക്ക് സെലക്ഷൻ കിട്ടിയത്. അവർക്ക് ഇന്ത്യൻ സേനയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പരം വീർ ട്രെയിനിങ് അക്കാദമിയുടെയും പൗരപ്രമുഖരുടെ നേതൃത്വത്തിൽ യാത്രയയപ്പും അനുമോദനവും നൽകിയത്.

          അനുമോദനചടങ്ങ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ പി നിർവഹിച്ചു, മേജർ ഷീമ തോമസ് മുഖ്യാതിഥിയായ ചടങ്ങിൽ പരംവീർ ട്രയിനിംഗ് അക്കാദമി ചെയർമാൻ രജീഷ് കെ പുത്തഞ്ചേരി, കെ ബി ബിജിലേഷ് , ക്യാപ്റ്റൻ പി മനോജ് കുമാർ, വാർഡ് മെമ്പർമാരായ അജീഷ് കുമാർ, വത്സൻ എടക്കാത്തിൽ, പി സതീഷ് കുമാർ, മണി ചാലിൽ ;ബിനീഷ് ബാലുശ്ശേരി, ശ്രീധൻ ടി. സ്‌ എന്നിവർ സംസാരിച്ചു . മുത്താമ്പി പുഴയിൽ രക്ഷാപ്രവർത്തനം നടത്തി ഒരു ജീവൻ രക്ഷപ്പെടുത്തിയ മുത്താമ്പി സ്വദേശി ആദിത്യനെയും ആദരിച്ചു

NDR news
16 Jun 2026 02:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents