headerlogo
local

നാട്ടുമാവ് പദ്ധതിക്ക് തുടക്കമായി.

പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന നാട്ടുമാവ് പദ്ധതി ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു.

 നാട്ടുമാവ് പദ്ധതിക്ക് തുടക്കമായി.
avatar image

NDR news

16 Jun 2026 03:14 PM

        പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന നാട്ടുമാവ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. നാട്ടിൽ നിന്നും അന്യം നിന്നു പോവുന്ന നാട്ടുമാവുകൾ പൊതു ഇടങ്ങളിലും പറമ്പുകളിലും നട്ട് പിടിപ്പിച്ച് സംരക്ഷിക്കുകയാണ് ലക്ഷ്യം. നാട്ടു മാവ് പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ നിർവ്വഹിച്ചു. പാലോറ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി നാസർ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ റീമ കുന്നുമ്മൽ, സ്ഥിരം സമിതി അധ്യക്ഷ സുഗമ ഹരിദാസ്, പ്രിൻസിപ്പൽ ടി.എ ശ്രീജിത്ത്, പിടിഎ പ്രസിഡണ്ട് ഇ എം ബഷീർ, എൻ എസ് എസ് റീജിയനൽ കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത്, പ്രോഗ്രാം ഓഫീസർ പി വിനോദ്, സ്റ്റാഫ് സെക്രട്ടറി ടി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

NDR news
16 Jun 2026 03:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents