സംസ്ഥാന പാതയിലെ വെള്ള കെട്ടിനെതിരെ പരാതിയുമായി വ്യാപാരികൾ
സംസ്ഥാന പാതയിൽ വെള്ളോട്ടങ്ങാടി മുതൽ നടുവണ്ണൂർ ടൗൺ വരെയുള്ള വെള്ള കെട്ടിനെതിരെ പരാതിയുമായി വ്യാപാരികൾ
കനത്ത മഴയെ തുടർന്ന് സംസ്ഥാന പതയിൽ വെള്ളോട്ടങ്ങാടി മുതൽ നടുവണ്ണൂർ ടൌൺ വരെ റോഡരികിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ചെളിക്കുളമായി മാറിയതിനെ തുടർന്ന് കച്ചവടക്കാരും കാൽനടയാത്രക്കാരും സമീപ വാസികളും വലിയ തോതിൽ പ്രയാസപ്പെടുകയാണ്. റീ ടാറിംങ്ങിന് ശേഷം റോഡരികിൽ മണ്ണ് നിരത്തേണ്ടതിന് പകരംസൈഡിലുള്ള മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തതാണ് വിനയായത്. വ്യാപാരികളും നാട്ടുകാരും ഈ പ്രശ്നം പണി നടക്കുമ്പോൾ തന്നെ കരാറുകാരനെ അറിയിച്ചെങ്കിലും മുഖവിലക്കെടുത്തില്ല. റോഡിന് ഇരു വശവും കോൺക്രീറ്റ് ചെയ്യുമെന്ന് പറഞ്ഞാണ് അർദ്ധരാത്രിയിൽ പലയിടത്തും മണ്ണ് നീക്കം ചെയ്തത്. രജി. ഓഫീസിന് സമീപത്തുള്ള കടകളിലേക്ക് വെള്ളoകയറിയത് കാരണം B2 എന്നകട പൂട്ടിയഅവസ്ഥയിലാണ്. സമീപത്തെ കടകളിലേക്ക് വരുന്നവർക്ക് ചെളിക്കുളം ചാടിക്കടക്കേണ്ട അവസ്ഥയാണ്. നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്ക്കൂളിന് മുൻവശം ഇന്റർലോക്ക് പതിച്ച സ്ഥലത്തും വെള്ളം കെട്ടി നിൽക്കുന്നത് വിദ്യാർത്ഥികൾക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. വെള്ളക്കെട്ടും ചളിയും കാരണം നടുവണ്ണൂർ രജി. ഓഫീസ് ബസ്സ് സ്റ്റോപ്പിന് സമീപം നരസിംഹ ക്ഷേത്രത്തിന് സമീപം, കനറാ ബാങ്കിന് സമീപം, നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശമുള്ള കടകൾ എന്നിവിടങ്ങളിലെ കച്ചവടം നിലച്ചിരിക്കുകയാണ്.
സ്ക്കൂൾ കുട്ടികൾ ഉൾപ്പെടെ ദിനംപ്രതി റോഡരികിലൂടെ യാത്ര ചെയ്യുന്നവർ തെന്നിവീഴുന്നതും പതിവാണ്. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കണമെങ്കിൽ വെള്ളോട്ടങ്ങാടി മുതൽ നടുവണ്ണൂർ ടൗൺ വരെ റോഡിന് പടിഞ്ഞാറ് ഭാഗത്ത് ഡ്രൈനേജ് സംവിധാനം ഉറപ്പാക്കണം. താൽക്കാലികമായി റോഡരികിൽ ക്വാറി വേസ്റ്റ് ഇട്ട് മഴ മാറുന്ന സ്ഥിതിക്ക് ഓവു ചാൽ നിർമ്മിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ചന്ദ്രൻ വിക്ടറി. സി. സത്യപാലൻ എം.കെ. ജലീൽ . ഗോപാലകൃഷ്ണൻ ടൌൺ മെഡിക്കൽ സ്. സന്തോഷ് വെണ്ടി ലോട്ട് എന്നിവർ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയർക്ക് നിവേദനം സമർപ്പിച്ചു.

