വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനം ആചരിച്ചു.
കോട്ടൂർ പഞ്ചായത്തിൽ വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനം ആചരിച്ചു.
കോട്ടൂർ: കേരള സിനിയർ സിറ്റിസൺസ് ഫോറം കോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന പീഡന വിരുദ്ധ ബോധവത്കരണദിനം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിനെ പ്രസന്ന ടീച്ചർ ഷാൾ അണിയിച്ചു. ഗ്രാമപഞ്ചായത്ത് ഭാഗത്തു നിന്നും എല്ലാ സഹായങ്ങളും പ്രസിഡന്റ് വാഗ്ദാനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തച്ച യിലിനെ ശങ്കുണ്ണി മാസ്റ്ററും ദേശീയ അധ്യാപക അവാർഡ് ജേതാവ് ഇ അച്ചുതൻ മാസ്റ്ററെ എ.കെ പങ്കജവും ഷാൾ അണിയിച്ചു. ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോസ് മംഗലംകുന്നേൽ അധ്യക്ഷത വഹിച്ചു.
ഷാജി തച്ചയിൽ വയോജന നങ്ങൾ നേരിടുന്ന പീഡനങ്ങളെപ്പറ്റിയും, വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഇ അച്ചുതൻ മാസ്റ്ററും വിശദീകരിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണ ക്ലാസ്സ് മുൻ എക്സൈസ് ഓഫീസർ സോമസുന്ദരം എടുത്തു.
ചടങ്ങിൽ ഉണ്ണികൃഷ്ണൻ പൊന്നൂർ, കുഞ്ഞനന്തൻ മാസ്റ്റർ, ടി കെ ബാലൻ, ടി ശിവദാസൻ പി കെ ശശീധരൻ മാസ്റ്റർ, എ കെ കാണാരൻ മാസ്റ്റർ, ശശി ആമയാട്ട്, കെ സി ആലികോയ ഹാജി കെ ഉണ്ണിനായർ,ബാലൻ മണിലായി, എ കെ കുഞ്ഞി ചെക്കിണി എന്നിവർ സംസാരിച്ചു.

