headerlogo
local

വിദ്യാഭ്യാസ നൂതന പദ്ധതികളുമായി വാർഡ് വികസന സമിതി

വാർഡ് വികസന സമിതിയുടെ വിദ്യഭ്യാസ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ബാലുശ്ശേരി എം എൽ എ വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.

 വിദ്യാഭ്യാസ നൂതന പദ്ധതികളുമായി വാർഡ് വികസന സമിതി
avatar image

NDR news

17 Jun 2026 08:48 AM

         നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 മന്ദങ്കാവ്വിൽ വിദ്യാഭ്യാസ രംഗത്ത് നൂതന പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കുവാൻ വാർഡ് വികസന സമിതി തീരുമാനിച്ചു. വാർഡിലെ ഉന്നത വിജയികളായവരുടെയും ജെൻസി കാറ്റഗറിയിൽ ഉൾപ്പെട്ടവരുടെയും ഡാറ്റ കലക്ട് ചെയ്ത് ആവശ്യമായ കരിയർ ഗൈഡൻസും എബിലിറ്റി ടെസ്റ്റ് ഉൾപ്പെടെ നടത്തി പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് സ് കോഉർഷിപ്പ് ഉൾപ്പെടെ സംഘടിപ്പിച്ച് കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.

       വാർഡ് വികസന  സമിതി സംഘടിപ്പിച്ച  LSS,USS ,Nmms,SSLC,+2 ഉന്നത വിജയികൾക്കുള്ള അനുമോതനവും വാർഡിലെ വിവിധ മേഖലകളിൽ കഴിവ് തെളിച്ച വർക്കുള ഉപഹാര സമർപ്പണവും ബഹു. ബാലുശ്ശേരി MLA വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദിൽഷ മക്കാട്ട് അധ്യക്ഷ വഹിച്ചു.ഇ കെ റിയാസ്മാസ്റ്റർ ഗൈഡൻ പ്രൊമോഷൻ അവതരിപ്പിച്ചു.പ്രൈമറി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതിന്ന് ശേഷം Bedഉം പിന്നീട് +2 ഹയർ സെക്കണ്ടറിയിൽ പ്രിൻസിപ്പാൾ ആയി റിട്ടയർ ചെയ്യുകയും ഇപ്പോൾ കോഴിക്കോട് ഗവ. ലോകോളേജിൽ രണ്ടാംവർഷ നിയമ വിദ്യാർത്ഥിയായി പഠനം തുടരുന്ന E സദാനന്ദൻ മാസ്റ്ററും ഉപാഹാരം ഏറ്റുവാങ്ങി. കൂടാതെ മൂന്ന് പതി്റ്റാണ്ടായി സ്വ പ്രയത്നം കൊണ്ട് തൻ്റെ സംഭ്രബം വിജയിപ്പിച്ച രാധ കാരണ്ടക്ക് നാട്ടുകാരുടെ വനിത സംഭ്രഭക ഉപഹാരവും പാലിയേറ്റീവ് രംഗത്ത് മേഖയിലെ Uk ഇസ്‌മായിൽ ,നാരായണൻ CM ,സന്നദ്ധ പ്രവർത്തകൻ ആലിക്കോയ മരക്കാട്ട് ,സംസ്ഥാന വോളിബോൾ താരം നേഹ ബിജു,ഫിസിയോ തറാപ്പിയിൽ ഡോക്ട്രേറ്റ് നേടിയ കൃഷ്ണേന്തു,ചെണ്ടമേളയിലെ അലൻ നാരായണൻ,ഹരിത സേന പ്രവർത്തകരായ സുമ എൻ പി,രജനി എം എന്നിവർക്കുളള ഉപഹാരവുo MLA വിതരണം ചെയ്തു.

          പ്രദേശത്തെ മുതിർന്ന നേതാക്കളായ കെളോറത്ത് നാരയണൻ,എൻ ഇബ്രാഹിംകുട്ടി എന്നിവർ എം.എൽ യെ ഷാൾ അണിയിച്ചു സ്വീകരിച്ച ചടങ്ങിൽ എം.കെ ജലീൽഎം.കെ ശ്രീധരൻ, ശ്രീധരൻ,രാജേഷ് ഇടുവാട്ട്അൻവർസാദത്ത്  എന്നിവർ സംസാരിച്ചു.

NDR news
17 Jun 2026 08:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.