headerlogo
local

മെട്രോ അക്കാദമിയിൽ ലോകകപ്പ് ആരവം

നടുവണ്ണൂർ മെട്രോ ഫുട്ബോൾ അക്കാദമിയിൽ ലോകകപ്പ് ആരവം

 മെട്രോ അക്കാദമിയിൽ ലോകകപ്പ് ആരവം
avatar image

NDR news

17 Jun 2026 10:44 PM

        നടുവണ്ണൂർ മെട്രോ ഫുട്ബോൾ അക്കാദമി വോൾഡ് കപ്പിന്റെ ഭാഗമായി വിവിധ പ്രായപരിധിയുള്ള കളിക്കാരെ ഉൾപ്പെടുത്തി കൊണ്ട് സൗഹൃദ മൽസരങ്ങൾ സംഘടിപ്പിച്ചു സീനിയർ വിഭാഗത്തിൽ അർജന്റീന ജേഴ്‌സിയിലും ജുനിയർ വിഭാഗത്തിൽ പോർച്ചുഗൽ ജേഴ്‌സി യിലും , 10 വയസ്സിന് താഴെയുള്ള കിഡ്സ് വിഭാഗത്തിൽ ബ്രസീൽ ജേഴ്‌സി യിലും കളിച്ച ടീം ജേതാക്കളായി കളിക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ് മൽസരത്തിൽ കാർത്തിക്ക് കെ എം ഒന്നാം സ്ഥാനവും,അക്ഷയ് വി രണ്ടാം സ്ഥാനവും, പാർത്ഥിപ്മിത്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി

      മെട്രൊ അക്കാദമി . പ്രസിഡന്റ് വിനോദ് മാസ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മൽസരത്തിൽ അക്കാദമി സെക്രട്ടറി സത്യൻ മാസ്റ്റർ ക്വിസ് മാസ്റ്ററായി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാർത്തിക്കിന് രക്ഷാകർത്ത് സമിതിയിലെ ജാബിർ ക്യാഷ് അവാർഡ് നൽകി. അക്കാദമി ചീഫ് കോച്ച് ബിജു യു, കോച്ച് അഭിനന്ദ് എന്നിവർ വിജയി കൾക്ക് സമ്മാനം നൽകി രക്ഷാകർത്ത് സമിതി പ്രസിഡന്റ് വെണ്ടിലോട്ട് സുധീഷ് കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.

NDR news
17 Jun 2026 10:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.