headerlogo
local

എ എൽ എ യുടെ ഇടപെടൽ വന്യമൃഗ ശല്യത്തിന് പരിഹാരമായി.

കാട്ടാന കൂട്ടത്തെ തടയാൻ പെരുമണ്ണാ മുഴിയിൽ രണ്ടു ബോട്ടുകൾ.

 എ എൽ എ യുടെ ഇടപെടൽ വന്യമൃഗ ശല്യത്തിന് പരിഹാരമായി.
avatar image

NDR news

18 Jun 2026 05:57 PM

        കൂരാച്ചുണ്ട്. ഓട്ടപ്പാലം മണ്ടോപ്പാറ മേഖലകളിലെ കാട്ടാന ശല്യം തടയുന്നതിനുള്ള പരിഹാരവുമായി വനം വകുപ്പ്. ഇതോടെ കാർഷിക നഷ്ടങ്ങൾക്കും ജനങ്ങളുടെ ഭിതിക്കും അറുതി വരും. ഗ്രാമ പഞ്ചായത്തിന്റെയും ബാലുശ്ശേരി എം എൽ എ വി ടി സൂരജിന്റെ ശ്രമഫലമായി പെരുവണ്ണാമൂഴി റിസർവോയറിൽ നിരീക്ഷണത്തിനായി രണ്ടാമത്തെ ബോട്ടു കൂടി എത്തി. വന്യമൃഗങ്ങൾ മൂലമുള്ള കൃഷി നാശം സന്ദർശിക്കാനെത്തിയ എം എൽ എ . വനം വകുപ്പ് മന്ത്രി ബേബി ജോണുമായി ഫോണിൽ സംസാരിച്ച് സ്ഥിതി ഗതികൾ ബോധ്യപ്പെടുത്തിയിരുന്നു. നിലവിലുള്ള ബോട്ട് കേടായകിടക്കുന്നതും മന്ത്രിയോട് പറഞ്ഞു. അടിയന്തര നടപടിയുടെ ഭാഗമായിട്ടാണ് പുതിയ ബോട്ട് അനുവദിച്ചത്. നിലവിലുള്ള ബോട്ടു നന്നാക്കുമ്പോൾ ഈ മേഖലയിലുള്ള നിരീക്ഷണം ശക്തമാക്കുന്നതാണ്.

NDR news
18 Jun 2026 05:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents