വിലങ്ങാട് പുഴയിൽ വെള്ളപൊക്കം
വനമേഖലയിലെ മഴ പുഴയിൽ ജലനിരപ്പ് ഉയരുന്നു.
വിലങ്ങാട് വീണ്ടും ആശങ്കയുടെ നിഴലിൽ. ഇന്നലെ വൈകിട്ട് പെട്ടെന്ന് പുഴയിൽ കുത്തൊഴുക്ക് കൂടി. അവിടെ മഴയില്ലെങ്കിലും വനമേഖലയിൽ ശക്തമായ മഴ പെയ്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.രണ്ടുവർഷം മുമ്പ് ജൂലൈ 29 നാണ് ഉരുൾ പൊട്ടലുണ്ടായത്. അന്നും പുഴയിൽ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. ഇന്നലത്തെ ഒഴിക്കിൽ നാശനഷ്ടങ്ങളില്ല. അനിഷ്ട സംഭവങ്ങൾ തടയാൻ നാട്ടുകാർ ജാഗ്രത പുലർത്തുന്നുണ്ട്.

