headerlogo
local

വായന പക്ഷാചരണം ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.

 വായന പക്ഷാചരണം ഷൈജ മുരളി  ഉദ്ഘാടനം ചെയ്തു
avatar image

NDR news

19 Jun 2026 07:51 PM

     നടുവണ്ണൂർ. രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വസന്തകുമാരി അധ്യക്ഷം വഹിച്ച ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൻസിൽ പ്രസിഡന്റ് എൻ ആലി മുഖ്യ പ്രഭാഷണം നടത്തി. ബിന്ദു കുട്ടിക്കണ്ടി (ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ) ലീല ഭഗവതി കണ്ടി (ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ),വസന്തൻ മാസ്റ്റർ, മുൻവാർഡ് മെമ്പർ സജീവൻ മക്കാട്ട്, എം എൻ ദാമോദരൻ, സത്യപാലൻ എന്നിവർ സംസാരിച്ചു.

        ചടങ്ങിൽ ടി സി സുരേന്ദ്രൻ മാസ്റ്റർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പി എൻ പണിക്കരുടെ പങ്ക് അവഗണിക്കാൻ പറ്റാത്തത് ആണെന്നും അതുകൊണ്ട് അദ്ദേഹത്തോടുള്ള ആദര സൂചകമായി പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി നമ്മൾ ആഘോഷിക്കുന്നുവെന്നും സുരേന്ദ്രൻ മാസ്റ്റർ പറഞ്ഞു..

        വായന പക്ഷാചരണം ഉദ്ഘാടനത്തിനു ശേഷം വായനശാലക്ക് മുമ്പിൽ ചടങ്ങിൽ പങ്കെടുത്തവർ ചിരാത് തെളിയിച്ചു.

NDR news
19 Jun 2026 07:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents