പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ പഞ്ചായത്ത് പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഹുസൈൻ കമ്മന ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ:പ്രവാസി ലീഗ് നടുവണ്ണൂർ പഞ്ചായത്ത് തല പ്രവർത്തക കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും നടത്തി.പ്രവാസി ലീഗ് ജില്ലാ ഉപാധ്യക്ഷൻ ഹുസൈൻ കമ്മന ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പ്രസിഡണ്ട് ടി നിസാർ അധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി പീലത്തീഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.നിരീക്ഷകൻ മുഹമ്മദലി വാവോളി പദ്ധതി വിശദീകരിച്ചു.പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ ടി കെ റഷീദ്,അബു ഹാജി എക്കാലയുള്ളതിൽ,ബഷീർ കുന്നുമ്മൽ,ഇ കെ മുഹമ്മദ് എലങ്കമൽ, ഇ.കെ ഹസ്സൻ എന്നിവർ സംസാരിച്ചു.

