കിനാലൂർ ഗവ.യു പി സ്കൂളിൽ വായന ദിനം ആഘോഷിച്ചു.
കിനാലൂർ ഗവ.യു പി സ്കൂളിൽ വായനദിനം നാടക നടനായ ശശീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.
കിനാലൂർ. കിനാലൂർ ഗവ യു പി സ്കൂളിലെ വായന ദിന ത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനം നാടക കൃത്തും, നടനുമായ ഇ ശശീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.കുട്ടികൾ തയ്യാറാക്കിയ പുസ്തകാസ്വാദനക്കുറിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. വിദ്യാരംഗം കൺവീനർ ഹനീൻ അഹമ്മദ് ഏറ്റുവാങ്ങി. പ്രധാന അധ്യാപിക കെ ബി ശ്രീജ അധ്യക്ഷത വഹിച്ചു.SSG ചെയർമാൻ സതീശൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷൈനി ത്രേസ്യ വിക്ടർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കോ - ഓ ഡിനേറ്റർ പി എം സോമൻ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് വിനോദ് നന്ദിയും പറഞ്ഞു.

