headerlogo
local

വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വായനോത്സവം

വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വായനോത്‌സവം സ്കൂൾ മാനേജർ വി പി ഗോവിന്ദൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വായനോത്സവം
avatar image

NDR news

20 Jun 2026 07:21 AM

വാകയാട് : വായനയുടെ സാധ്യതകളും വിവിധ തലങ്ങളും വിശദീകരിച്ചുകൊണ്ടും, ഇന്നത്തെ കാലഘട്ടത്തിൽ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്നതുമായ രീതിയിൽ വാകയാട് ഹയർ സെക്കൻ്ററി സ്കൂളിലെ മലയാള ഹ്യുമാനിറ്റീസ് വിഭാഗം വായനദിനം ആഘോഷിച്ചു.സ്കൂൾ മാനേജർ വി.പി. ഗോവിന്ദൻകുട്ടി മാസ്റ്റർ വായനദിനാഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് വിദ്യാർത്ഥിയായ ആത്‌മിക ആർന് പുസ്തകം നൽകിക്കൊണ്ട് പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി ഈ വർഷത്തെ ലൈബ്രറി പ്രവർത്തനം ഉദ്ഘാടനം ചെയ്തു.രമേഷ് സുദർശനം അധ്യക്ഷത വഹിച്ച ചടങ്ങിൽ സതീഷ് കുമാർ എം. സ്വാഗതവും പി.പി.രേഷ്മ നന്ദിയും പറഞ്ഞു. ഇ.കെ. ശ്രീജിത്ത്, അഞ്ജു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

           തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളായ ഖദീജത്തുൾകുബ്ര, അവന്തിക വി.എം, തന്മയ എൻ.പി, ഫാത്തിമ അൽസിയ, കൃഷ്ണവേണി ബി. എന്നിവർ പങ്കെടുത്ത കവിതാസ്വാദനം, കഥാസ്വാദനം, പുസ്തക നിരൂപണം, കാവ്യാലാപനം തുടങ്ങിയ വിവിധ പരിപാടികളും വായനോത്സവത്തിന്റെ ഭാഗമായി നടന്നു.

NDR news
20 Jun 2026 07:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents