സ്കൗട്ട് &ഗൈഡ്‌സ് റിഫ്രഷർ കോഴ്സ് സംഘടിപ്പിച്ചു.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താമരശ്ശേരി ജില്ല റിഫ്രഷർ കോഴ്സ് സംഘടപ്പിച്ചു.
താമരശ്ശേരി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താമരശ്ശേരി ജില്ല ഗൈഡ് ക്യാപ്റ്റൻസിനും ഫ്ളോക്ക് ലീഡേഴ്സിനുമായി റിഫഷർ കോഴ്സ് സംഘടിപ്പിച്ചു. കുട്ടികളിൽ നേതൃപാടവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിൽ അധ്യാപകർക്കും ലീഡർമാർക്കുമുള്ള പങ്ക് വ്യക്തമാക്കുന്നതായിരുന്നു പരിശീലന പരിപാടി. ജില്ലാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി എം സതീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണർ രമ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലീഡർ ട്രെയിനർ സി ഭാഗ്യം, ട്രഷറർ പി നികേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ട്രെയിനിങ് കമ്മീഷണർ കെ വിനോദിനി സ്വാഗതവും ഡിസ്ട്രിക് ഓർഗനൈസിംഗ് കമ്മീഷണർ ഷീബ കെ നന്ദിയും പറഞ്ഞു

