headerlogo
local

പേരാമ്പ്ര ബൈപ്പാസിൽ അപകടം

പേരാമ്പ്ര ബൈപ്പാസ്സിൽ പൈതോത്ത് റോഡ് ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

 പേരാമ്പ്ര ബൈപ്പാസിൽ അപകടം
avatar image

NDR news

21 Jun 2026 03:45 PM

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് പൈതോത്ത് റോഡ് ജംഗ്ഷനിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന കാറും പൈതോത്ത് ഭാഗത്തു നിന്നും വരുന്ന കാറും തമ്മിലാണ് ഇടിച്ചത്. ബൈപ്പാസ് ജംഗ്ഷനുളിൽ സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ പല വാഹനങ്ങളും അശ്രദ്ധമായാണ് റോഡ് മുറിച്ച് കടക്കുന്നത്. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നു. ബൈപ്പാസ് തുറന്നതിൽ പിന്നെ ഇതുവരെ നിരവധി അപകടങ്ങൾ ജംഗ്ഷനുകളിൽ നടന്നിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

NDR news
21 Jun 2026 03:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents