headerlogo
local

അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.

ജില്ലാ യോഗ അസോസിയേഷൻ അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു.

 അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.
avatar image

NDR news

21 Jun 2026 10:07 PM

നടുവണ്ണൂർ : ജില്ലാ യോഗ അസോസിയേഷൻ്റെയും എസ് ആർ സി ഡി വൈ ടി ജില്ലാ കേന്ദ്രവും ചേർന്ന് അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പ്രദർശനവും സംഘടിപ്പിച്ചു. നടുവണ്ണൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളീ ഉദ്ഘാടനം ചെയ്തു.

      യോഗ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ടി സജീവൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഇ കെ ഷാമിനി മുഖ്യാതിഥിയായി. എസ്ആർ സി ജില്ലാ കോഡിനേറ്റർ ഡോ എ രാമാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.എസ് ആർ സി അക്കാദമിക്ക് കോഡിനേറ്റർ എം രതീഷ് കുമാർ ,യോഗ അസോസിയേഷൻ  ജില്ലാ ട്രഷറർ കെ അബിജേഷ് ,എസ് ആർ സി കോഡിനേറ്റർ സുചിത്ര , വി പി രാജൻ , രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ സി സുനിൽ സ്വാഗതവും യോഗാധ്യാപക സംഘടന ജില്ലാ ട്രഷറർ ശിവാനന്ദൻ നന്ദിയും പറഞ്ഞു.

NDR news
21 Jun 2026 10:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents