headerlogo
local

അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

ആരോഗ്യ പൂർണമായ ജീവിതത്തിന് യോഗ. താമരശ്ശേരി ജില്ല സ്കൗട്ട് & ഗൈഡ്സ് യോഗ ദിനാചരണം സംഘടിപ്പിച്ചു.

 അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
avatar image

NDR news

22 Jun 2026 10:25 AM

താമരശ്ശേരി: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താമരശ്ശേരി ജില്ല യോഗ ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലും അധ്യാപകരിലും ശാരീരിക മാനസിക ആരോഗ്യം വളർത്തുക നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തിയത്. ജില്ലാ കര്യാലയത്തിൽ നടന്ന ചടങ്ങ് യോഗ പരിശീലക സി ഭാഗ്യം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷണർ എം രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി ജ്യോതി നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മീഷണർ കെ രമ ആശംസകൾ അറിയിച്ചു. ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ കെ വിനോദിനി സ്വാഗതവും ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ കെ ഷീബ നന്ദിയും പറഞ്ഞു.

NDR news
22 Jun 2026 10:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents