വേഗ രാജകുമാരിക്ക് സ്നേഹ വീട് ഒരുങ്ങുന്നു.
വേഗ രാജകുമാരി ദേവ നന്ദയുടെ സ്വപ്ന ഭവനത്തിനു കട്ടിളവെച്ചു.
നടുവണ്ണൂർ.ഓട്ടത്തിൽ വിസ്മയം തീർത്ത് നാടിന്റെ അഭിമാനമായി മാറിയ ദേവനന്ദയ്ക്ക് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമ്മിച്ചു നൽകുന്ന വീടിന്റെ കട്ടിള വെപ്പ് കർമ്മം സ്നേഹനിർഭരമായ ചടങ്ങുകളോടെ നടന്നു. ട്രാക്കിൽ പുതിയ റെക്കോർഡുകൾ കുറിയ്ക്കുമ്പോഴും സ്വന്തമായൊരു സുരക്ഷിത ഭവനം എന്ന ദേവനന്ദയുടെയും കുടുംബത്തിന്റെയും സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്. ജില്ലാ സെക്രട്ടറി എം സതീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കൽ കട്ടിളവെപ്പ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ എം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബുരാജ് കെ സി, വാർഡ് മെമ്പർ സുജിത്ത് സി കെ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ യൂസഫ് കെ കെ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, കോട്ടിലോട്ട് ശ്രീധരൻ മാസ്റ്റർ, റേഞ്ചർ കമ്മീഷണർ ഡോ. ആബിദ പുതുശ്ശേരി, ശാരദ പട്ടേരിക്കണ്ടി, അച്യുതൻ കല്ലിടുക്കിൽ, സുരേഷ് ക്ലാരിയിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ ഷീബ കെ നന്ദിയും പറഞ്ഞു.

