headerlogo
local

അമ്മ വായന - മാതൃകാ വായന പദ്ധതി തുടങ്ങി.

കോട്ടൂർ എ യു പി സ്കളിൽ അമ്മമാരും കുട്ടികൾക്കൊപ്പം പുസ്തകം വായിക്കുന്ന പദ്ധതി തുടങ്ങി.

 അമ്മ വായന - മാതൃകാ വായന പദ്ധതി തുടങ്ങി.
avatar image

NDR news

23 Jun 2026 04:29 PM

നടുവണ്ണൂർ:കോട്ടൂർ എ.യു പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അമ്മ വായന -മാതൃകാ വായന പദ്ധതിക്ക് തുടക്കമായി.വായന ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ പ്രധാനാധ്യാപിക ആർ. ശ്രീജയിൽ നിന്നും എം പി ടി എ വൈസ് പ്രസിഡൻ്റ ബിനിത രാജേഷ് പുസ്തകം ഏറ്റുവാങ്ങി.വായന തീരുന്നതിന് അനുസരിച്ച് അമ്മമാർക്ക് സ്കൂളിൽ വന്ന് പുസ്തകം മാറ്റിയെടുക്കാവുന്നതാണ്.കുട്ടികളെ വായനയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.കുട്ടികൾ പഠനം പ്രവർത്തനങ്ങൾ ചെയ്യുന്ന സമയത്ത് നവമാധ്യമങ്ങൾക്ക് ഇടവേള നൽകി അവർക്കൊപ്പം ഇരുന്ന് അമ്മമാരും ഇനി മാതൃക വായനയിൽ ശ്രദ്ധ പതിപ്പിക്കും.വൈകിട്ട് 3 30 മുതൽ ഏത് ദിവസവും സ്കൂളിൽ വന്ന് പുസ്തകം മാറ്റിയെടുക്കാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ ജിതേഷ് എസ് പദ്ധതി വിശദീകരിച്ചു. എസ് രസ്‌ന,അജയ് ഘോഷ്, രമ്യ.വി, സലിം എൻ.കെ. എന്നിവർ നേതൃത്വം നല്കി.

NDR news
23 Jun 2026 04:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents