എസ് എസ് എഫ് നടുവണ്ണൂർ ഡിവിഷൻ സാഹിത്യേത്സവം പ്രദീപ് പേരശന്നൂർ ഉദ്ഘാടനം ചെയ്തു.
എസ് എസ് ഫ് നടുവണ്ണൂർ ഡിവിഷൻ സാഹിത്യോത്‌സവം 581 പോയന്റകളുമായി നടുവണ്ണൂർ സെക്ടർ ജേതാക്കൾ
നടുവണ്ണൂർ: രണ്ടു ദിവസമായി തിരുവോട് യൂണിറ്റിൽ നടന്ന മുപ്പത്തിമൂന്നാമത് എഡിഷൻ എസ് എസ് എഫ് നടുവണ്ണൂർ ഡിവിഷൻ സാഹിത്യോത്‌സവത്തിന് പ്രൗഢമായ സമാപ്തി. അഞ്ചു സെക്ടറുകളിൽ നിന്നായി മുന്നൂറോളം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ 581 പോയൻ്റുകൾ നേടി നടുവണ്ണൂർ സെക്ടർ ജേതാക്കളായി. കൂരാച്ചുണ്ട്, ഉള്ളിയേരി സെക്ടറുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മുഹ്താജ് എലങ്കമൽ കലാപ്രതിഭയായും ഇയാസുൽ അസ്ഹർ സർഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ എഴുത്തുകാരൻ പ്രദീപ് പേരശന്നൂർ ഉദ്ഘാടനം ചെയ്തു. ഫള്ലുറഹ് മാൻ സുറൈജി അദ്ധ്യക്ഷത വഹിച്ചു. ശഫീഖ് നൂറാനി നാദാപുരം പ്രമേയ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ബഷീർ സഖാഫി കൈപ്രം വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. എസ് പി എച്ച് ജഅഫർ സ്വാദിഖ് തങ്ങൾ, മജീദ് സഖാഫി കോട്ടൂർ, എൻ കെ അബ്ദുറഹ് മാൻ ദാരിമി, ഇസ്മായിൽ സഖാഫി, യൂസഫ് ലത്വീഫി, ശംസുദ്ദീൻ സഅദി, യൂസഫ് മുസ്ലിയാർ, ഡോ.മുഹമ്മദലി മാടായി, യഹിയ അൻവർ, മുഹമ്മദലി പറമ്പിൽ, മുനീർ കീപ്പോത്ത്, ജുനൈദ് സഖാഫി, സുഹൈബ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.

