ഷേക്ക് ഹാൻഡ് സ്കൂൾ കൗൺസിലർ അഭിമുഖം മാറ്റി.
ജില്ലാ പഞ്ചായത്ത് ഷേക്ക് ഹാൻഡ് സ്കൂൾ കൗൺസിലർ അഭിമുഖം ജൂലൈ നാലിലേക്ക് മാറ്റി.
കോഴിക്കോട്. ജില്ലാ പഞ്ചായത്തിൻറെ 2026-27 വാർഷിക പദ്ധതിയായ "ഷേക്ക് ഹാൻഡ്"' സ്കൂൾ കൗൺസിലിംഗ് പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്കൂളിൽ കൗൺസിലർമാരെ നിയമിക്കുന്നതിനായി 30.06.2026 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ നാലിലേക്ക് മാറ്റി.പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റ് കോപ്പിയും 30/06/2026 നകം കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം
യോഗ്യത : സൈക്കോളജി, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം). പ്രസ്തുത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖം നടക്കുന്ന ദിവസം അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജില്ലാ പഞ്ചായത്ത് ഹാളിൽ ഹാജരാക്കേണ്ടതാണ്.

