headerlogo
local

സെൻസസ് ബോധവത്കരണ ക്ലാസ്സ് നടത്തി.

വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ സെൻസസ് ബോധവത്കരണ ക്ലാസ്സ് നടത്തി.

 സെൻസസ് ബോധവത്കരണ ക്ലാസ്സ് നടത്തി.
avatar image

NDR news

24 Jun 2026 09:03 AM

നടുവണ്ണൂർ2027 സെൻസസ് എനുമെറേഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് സെൻസസ് ബോധവത്കരണ ക്ലാസ്സ് നടത്തുന്നതാണ്. ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻ കേരളയുടെ ആഭിമുഖ്യത്തിലാണ് ക്ലാസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ സെൻസസ് ബോധവത്കരണക്ലാസ്സ് പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ.സുമിത്ത്, രാഖി പി കെ സംസാരിച്ചു.

സെൻസസ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്‌റ്റിഗേറ്റർ അജിലി വാസുദേവൻ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. 

ഇതിനോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ദക്ഷ് ധാർമിക് ഒന്നാം സ്ഥാനം നേടി.

NDR news
24 Jun 2026 09:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents