headerlogo
local

കൂത്താളി ഗവ. ഡിസ്പെൻസറിക്ക് വാട്ടർ കൂളർ നല്കി.

പി കെ പ്രഭാകരന്റെ ഓർമ്മക്കായി കൂത്താളി ഗവ. ഡിസ്പെൻസറിക്ക് വാട്ടർ കൂളർ നല്കി.

 കൂത്താളി ഗവ. ഡിസ്പെൻസറിക്ക് വാട്ടർ കൂളർ നല്കി.
avatar image

NDR news

25 Jun 2026 08:04 AM

പേരാമ്പ്ര: പൈതോത്ത് ഓപ്പൺ സ്പേസിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുളള അനുമോദനവും  പേരാമ്പ്രയിലെ ജനപ്രിയ ടാക്സി ഡ്രൈവർ പി.കെ. പ്രഭാകരൻ അനുസ്‌മരണവും സംഘടിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉമർ തണ്ടോറ ഉദ്ഘാടനം ചെയ്തു. രാജൻ കെ പുതിയെടുത്ത് പി.കെ. പ്രഭാകരൻ  അനുസ്മരണ പ്രഭാഷണം നടത്തി. കൂത്താളി പഞ്ചായത്ത് സർക്കാർ ഡിസ്പെൻസറിയിലേക്ക് പി.കെ. പ്രഭാകരൻ്റെ ഓർമ്മയ്ക്കായി വാട്ടർകൂളർ നൽകി. പി.കെ. പ്രഭാകരൻ്റെ നാമധേയത്തിൽ കൂത്താളി കൃഷി ഓഫീസർ അമൃതയുടെ നേതൃത്വത്തിൽ പൈതോത്ത് ജുമുഅത്ത് പള്ളി കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു.വിദ്യാർത്ഥി പ്രതിഭകൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉപഹാരങ്ങൾ വിതരണം ചെയ്തു.

      ഓപ്പൺ സ്‌പേസ് പ്രസിഡണ്ട് ഇ.കെ. ബാലസുബ്രഹ്മമണ്യൻ അധ്യക്ഷത വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് റഹീന അറയിൽ , വി . സുനിജ, എ.സി. ബിജു, ഷീബ മുണ്ടോട്ടിൽ, എൻ. എം. മണി, റൈഹാനത്ത്, ബിന്ദു, ശ്യാമള, പി.ടി. അഷ്‌റഫ്, എം.പി. മൊയ്തു, ടി.പി. ബാലൻ നായർ, പി.സി. ഉബൈദ്, കെ.ഇ ബ്രാഹിം പ്രസംഗിച്ചു. എം.പി. കെ. അഹമ്മദ് കുട്ടി സ്വാഗതവും ഷീബാ പ്രഭാകരൻ നന്ദിയും പറഞ്ഞു. നേരത്തേ പി.കെ. പ്രഭാകരൻ്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.

NDR news
25 Jun 2026 08:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents