headerlogo
local

ബ്ലോക്ക് ദുരന്ത നിവാരണ സേനയ്ക്ക് എൻ ഡി ആർ എഫ് പരിശീലനം

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനയ്ക്ക് എൻ ഡി ആർ എഫ് ന്റെ നേതൃത്വത്തിൽ പരിശീലനം.

 ബ്ലോക്ക് ദുരന്ത നിവാരണ സേനയ്ക്ക് എൻ ഡി ആർ എഫ്  പരിശീലനം
avatar image

NDR news

25 Jun 2026 09:52 PM

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ദുരന്ത നിവാരണ സേനയ്ക്ക് എൻ ഡി ആർ എഫിൻ്റെ പരിശീലകരുടെ നേതൃത്വത്തിൽ ട്രെയിനിംഗ് നല്കി. ഇൻസ്പെക്ടർ പ്രദീപ് ഭട്ടിന്റെ നേതൃത്വത്തിൽ ഹെഡ് കോൺസ്റ്റബിൾമാരായ ശ്രീകാന്ത്,ജിനു, രഞ്ജിത്ത്,പ്രശോഭ് തുടങ്ങിയവർ ക്ലാസെടുത്തു. ലിഫ്റ്റിംഗ്, ലൈഫ് ജാക്കറ്റ് നിർമ്മാണം, സ്ട്രക്ചർ നിർമ്മാണം തുടങ്ങിയവയെ പറ്റി വിശദീകരിച്ചു. 

        ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ ഷാനവാസ് അധ്യക്ഷത വഹിച്ച പരിപാടി പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാജി തച്ചയിൽ, വി കെ അനിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ്, കെ കെ അരവിന്ദാക്ഷൻ സംസാരിച്ചു.

NDR news
25 Jun 2026 09:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents