headerlogo
local

ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാർ അപകടത്തിൽ ഒരാൾ മരിച്ചു.

മൂരാട് പാലത്തിനു സമീപം കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് ഒരു സ്ത്രി മരിച്ചത്.

 ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാർ അപകടത്തിൽ ഒരാൾ മരിച്ചു.
avatar image

NDR news

25 Jun 2026 01:51 PM

വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മൂരാട് താനാട്ട് സ്വദേശിനി മീത്തൽ മോളി (56) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

      ദേശീയപാതയുടെ മധ്യത്തിലായി സ്ഥാപിച്ച ഡിവൈഡറിന് സമീപം റോഡ് മുറിച്ചുകടക്കാനായി കാത്തുനില്‍ക്കുകയായിരുന്നു മോളി. ഈ സമയം വടകര ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും മോളിയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.അപകടം നടന്നയുടന്‍ മോളിയെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

NDR news
25 Jun 2026 01:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.