ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
ഫാർമസിസ്റ്റ്സ് അസോസിയേഷൻ പേരാമ്പ്ര ഏരിയ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം തല്കി.
പേരാമ്പ്ര : ഫാർമസിസ്റ്റ്സ് അസോസിയേഷൻ പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര അൽക്ക ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന അനുമോദന സദസ് കേരളാ സ്‌റ്റേറ്റ് ഫാർമസി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്രീ. ടി.സതീശൻ ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ SSLC/ +2 / LSS/ USS പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണം മുഖ്യാതിഥി ഡ്രഗ്സ് ഇൻസ്പെക്ടർ ശ്രീമതി ഹഫ്സത്ത് വി.എം നിർവഹിച്ചു .മഹമൂദ് മൂടാടി മുഖ്യപ്രഭാഷണം നടത്തി .കെ.പി പി എ ജില്ലാ സിക്രട്ടറി എ കെ റനീഷ്, സംസ്ഥാന കമ്മിറ്റിയംഗം സലീഷ് കുമാർ എസ് ഡി . ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി റാബിയ , പി കെ രജിഷ എന്നിവർ ആശംസ പറഞ്ഞു. ഉഷ.സി.സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം വി പ്രേംനാഥ് നന്ദി പറഞ്ഞു.

