ലഹരി വിരുദ്ധ പ്രതിജ്ഞയും കൂട്ടയോട്ടവും സംഘടിപ്പിച്ചു.
ബാലുശ്ശേരി പോലീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയും കൂട്ടയോട്ടവും എം എൽ എ. വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച കൂട്ടയോട്ടവും ലഹരി വിരുദ്ധ പ്രതിജ്ഞയും ബാലുശ്ശേരി എം എൽ എ വി ടി സൂരജ് ഉദ്ഘടനം ചെയ്തു.
ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' - നാർക്കോ ഹണ്ട് ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബാലുശ്ശേരി പോലീസ് പൊതുജന പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

