headerlogo
local

മയക്ക്മരുന്ന് വിരുദ്ധ ദിനാചരണം നടത്തി.

അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മയക്ക് മരുന്ന് വിരുദ്ധദിനാചരവും പ്രതിജ്‌ഞയും സംഘടിപ്പിച്ചു.

 മയക്ക്മരുന്ന് വിരുദ്ധ ദിനാചരണം നടത്തി.
avatar image

NDR news

26 Jun 2026 01:59 PM

അത്തോളി:അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിന ത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ് അത്തോളിയിലെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ 'അണിനിരക്കാം,മയക്കുമരുന്നിനെതള്ളിക്കളയാം' എന്ന സന്ദേശമുയർത്തി ഗ്രൗണ്ട് ഷോയും പ്രതിജ്ഞാ പരിപാടിയും സംഘടിപ്പിച്ചു.പരിപാടി സ്കൂൾ പ്രിൻസിപ്പൽ മീന കെ.കെ ഉദ്ഘാടനം ചെയ്തു.വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഫൈസൽ കെ.പി. ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. വോളന്റിയർമാരായ പവൻ,ഷദ ഫാത്തിമ എന്നിവർ സംസാരിച്ചുതുടർന്ന് വിദ്യാർത്ഥികൾ ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞ ഏറ്റുചൊല്ലി. വിദ്യാർത്ഥികളിൽ സാമൂഹികഉത്തര വാദിത്വബോധം വളർത്തുന്നതിനും മയക്കുമരുന്നിനെതിരായ ജനകീയബോധ വൽക്കരണംശക്തിപ്പെടുത്തുന്നതിനുമാണ്പരിപാടി സംഘടിപ്പിച്ചത്.

NDR news
26 Jun 2026 01:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents