headerlogo
local

പെയിൻ ആന്റ് പാലിയേറ്റിവ് സൊസൈറ്റി വാർഷിക പൊതുയോഗം നടന്നു.

നടുവണ്ണൂർ പെയിൻ ആന്റ് പാലിയേറ്റിവ് പൊതുയോഗം പ്രസിഡന്റ് മലോൽ നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്നു..

 പെയിൻ ആന്റ് പാലിയേറ്റിവ് സൊസൈറ്റി വാർഷിക പൊതുയോഗം നടന്നു.
avatar image

NDR news

26 Jun 2026 01:05 PM

 

 

നടുവണ്ണൂർ: നടുവണ്ണൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം, പ്രസിഡന്റ് മലോൽ പി.നാരായണൻ മാസ്റ്ററുടെ അധ്യക്ഷ്യതയിൽ രാമുണ്ണി മാസ്റ്റർ സ്മാരക ഗ്രന്ഥാലയം ഹാളിൽ നടന്നു. സിക്രട്ടറി സി.എം.നാരായണൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ശ്രീ. നൊച്ചോട്ട് കരുണാകരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഒ എം കൃഷ്ണകുമാർ , ദിൽഷമക്കാട്ട്, യു.കെ. ഇസ്മയിൽ , എം. സത്യനാഥൻ എന്നിവർ സംസാരിച്ചു. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി, നൊച്ചോട്ട് കരുണാകരൻ (പ്രസിഡന്റ്), എം.കെ.ബാബു (വൈ.പ്രസിഡന്റ്), സി.എം.നാരായണൻ ( സിക്രട്ടറി), ടി.സി. ബാബു (ജോ. സിക്രട്ടറി), യു.കെ. ഇസ്മയിൽ (ട്രഷറർ),എന്നിവരടക്കം 10 ക്ഷണിതാക്കൾ ഉൾപ്പെടെ 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ടി.സി. ബാബു സ്വാഗതം പറഞ്ഞ യോഗത്തിൽ എം.കെ.ബാബു നന്ദി രേഖപ്പെടുത്തി.

NDR news
26 Jun 2026 01:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents