ഉള്ളിയേരി മത്സ്യ മാർക്കറ്റിന് സമീപം വെള്ളക്കെട്ട്
ഉള്ളിയേരി മത്സ്യ മാർക്കറ്റിന് സമീപം വെള്ളക്കെട്ട്. അടിയന്തര നടപടി വേണമെന്ന് പെൻഷനേഴ്സ് യൂണിയൻ
നടുവണ്ണൂർ : വർഷങ്ങളായി സ്വകാര്യ വ്യക്തിയുടെ കെട്ടിട കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഉള്ളിയേരി ഗ്രാമ പഞ്ചായത്തിൻ്റെ മത്സ്യ മാർക്കറ്റിന് ചുറ്റും കെട്ടി കിടക്കുന്ന ചെളിവെള്ളം ഒഴിവാക്കുവാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ഉള്ളിയേരി ബ്ലോക്ക് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടിയാണ് മത്സ്യ മാർക്കറ്റിൽ എത്തേണ്ടത്. ഇവിടെയാണ് വർഷ കാലം മുഴുവൻ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്
മീൻ മാർക്കറ്റിലെ അഴുക്ക് വെള്ളം ഉൾപ്പെടെ ഈ ചെളിവെള്ളത്തിൽ കലരുന്ന സാഹചര്യവും നിലനില്ക്കുന്നു. ഒന്നുകിൽ സ്വകാര്യ വ്യക്തിയിൽ നിന്ന് സ്ഥലം വിലക്കെടുത്ത്. കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയോ അല്ലെങ്കിൽ സ്ഥലം അക്വയർ ചെയ്ത് പ്രശ്ന പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്
പെൻഷനേഴ്സ് യൂണിയൻ ഓഡിറ്റോറിയം വിമുക്ത ഭടന്മാരുടെ ഓഫീസ് ' ഡ്രൈവിംഗ് സ്‌കൂൾ , കോഴിക്കട എന്നിവ ഈ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു. മത്സ്യ മാർക്കറ്റ് ഗ്രാമ പഞ്ചായത്തിൻ്റേതാണെങ്കിലും അവിടേയ്ക്ക് നിശ്ചിത പൊതുവഴി ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പരാതി മൂലം മത്സ്യ മാർക്കറ്റ് നിലവിൽ അടച്ചിട്ടിരിക്കയാണ്.
എലിപ്പനി ഷിഗല്ല അമീബിക് മസ്‌തിഷ്ക ജ്വരം മുതലായ ജലജന്യ രോഗങ്ങൾ ഭീതി പരത്തുന്ന സന്ദർഭത്തിലാണ് ഒര് മഴ ചെയ്താൽ തന്നെ ഇവിടെ ചെളിവെള്ളം രൂപപ്പെടുന്നത്. ദുരന്ത നിവാരണ നിയമം മൂലം പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നതാണ്മു മുഖ്യമായ ആവശ്യം..സെക്രട്ടറി പി.വി. ഭാസ്കരൻ കിടാവ് ആധ്യക്ഷം വഹിച്ചു. ഇ ബാലൻ നായർ,ടി.കെ. മോഹനൻ, ടി ദേവദാസൻ , ഇമ്പ്രാ ഹിം മണോളി, കാഞ്ഞിക്കാവ് ഭാസ്കരൻ, ഒ.എം. കൃഷ്ണകുമാർ, ടി.സുരേഷ്, പി.കെ. ശശിധരൻ, കുട്ടിനാരായണൻ അവിടനല്ലൂർ സംസാരിച്ചു

