നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ നടന്ന പുസ്തക ചർച്ച ശാമിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി സുധ സുരേഷിന്റെ "ബേ അമാനി കെ ദിൻ രാത് " എന്ന പുസ്തകത്തെപ്പറ്റി ചർച്ച ചെയ്തു.
നടുവണ്ണൂർ: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രസ്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ശ്രീമതി സുധാ സുരേഷ് എഴുതിയ ബേ അമാനി കെ ദിൻ രാത് എന്ന പുസ്തകത്തിൻ്റെ ചർച്ച നടന്നു.
പുസ്തക ചർച്ച ചടങ്ങ് നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശാമിനി ടീച്ചർ ഉദ്ഘാടനo ചെയ്തു. ഷാജു നെരോത്ത് പുസ്തകം പരിചയപ്പെടുത്തി. ശ്രീമതി വസന്തകുമാരി അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ലിജി തേച്ചേരി, ടി സി സുരേന്ദ്രൻ പ്രേമലത എന്നിവർ സംസാരിച്ചു. വയനശാല സെക്രട്ടറി എം. എൻ ദാമോദരൻ സ്വാഗതവും ശ്രീമതി ദിവ്യ നന്ദിയും പറഞ്ഞു

