പ്രവാസി ലീഗ് കൺവെൻഷൻ കോട്ടൂരിൽ നടന്നു.
കോട്ടൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ കെ ടി കെ റഷീദ് ഉദ്ഘാടനം ചെയ്തു
കൂട്ടാലിട: കോട്ടൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ ടി കെ റഷീദ് ഉദ്ഘാടനം ചെയ്തു. ആദ്യ മെമ്പർഷിപ്പ് വാവോളി മുഹമ്മദലിക്ക് നൽകി ക്യാമ്പെയിൻ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം കെ.അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു.
എംപി.ഹസ്സൻ കോയ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി പി. കുഞ്ഞ്വേദ് കുട്ടി ടി.ഹസ്സൻ കോയ,എന്നിവർ ഭാര വാഹികളായി കമ്മിറ്റി രൂപീകരിച്ചു. എം.പോക്കർകുട്ടി മാസ്റ്റർ,മുഹമ്മദ് ഇലങ്കമൽ,ഇസ്മായിൽ വി കെ,ഹമീദ് ഹാജി,ടി കെ,മുനീർ പി പി, അസീസ് ടി കെ, മുഷ്താക്ക് വാകയാട്, മജീദ് വി പി,ഇസ്മായിൽ കെ, ഹസ്സൻ കോയ ടി, മുഹമ്മദലി വാവോളി അഷ്റഫ് എ.പ്രസംഗിച്ചു.

