വിലങ്ങാട് വനമേഖലയിൽ കുടുങ്ങിയവരെ രക്ഷിച്ചു.
വിലങ്ങാട് വനമേഖലയിൽ കുടുങ്ങിയ വടകര സ്വദേശികളായ മൂന്ന് യുവക്കളെ രാത്രിയോടെ രക്ഷിച്ചു.
നാദാപുരം: വിലങ്ങാട് വനമേഖലയില്‍ കുടുങ്ങിയ യുവാക്കളെ അര്‍ധ രാത്രിയോടെ രക്ഷിച്ചു. വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ അനധികൃതമായി വനമേഖലയില്‍ പ്രവേശിച്ചതിനു കേസ് എടുക്കും.
വയനാട് മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന വിലങ്ങാട് വാളൂക്ക് വനമേഖലയിലാണ് ഇവര്‍ കുടുങ്ങിയത്. വടകര കുരിക്കലാട് സ്വദേശികളായ യുവാക്കള്‍ വിനോദ യാത്രക്ക് എത്തിയതാണെന്നാണ് പറയുന്നത്. കാട് കാണുന്നതിനിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ പരിഭ്രാന്തരാവുകയായിരുന്നു. തിരിച്ച് ഇറങ്ങുന്നതിനിടയിൽ വഴി തെറ്റി ഉള്‍ക്കാട്ടിലേക്ക് പോവുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു.

