headerlogo
local

വയനാട്ടിൽ പ്രൈവറ്റ് ബസുകൾ സർവീസ് നിർത്തുന്നു.

പ്രീയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ പ്രൈവറ്റ് ബസുകൾ സർവീസ് നിർത്താൻ ഒരുങ്ങുന്നു.

 വയനാട്ടിൽ പ്രൈവറ്റ് ബസുകൾ സർവീസ് നിർത്തുന്നു.
avatar image

NDR news

28 Jun 2026 09:29 AM

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യബസുകൾ ഓട്ടം നിർത്താനൊരുങ്ങുന്നു. ജൂലായ് ഒന്നുമുതൽ സർവീസ് താത്കാലികമായി നിർത്തിവെക്കുന്നതിനായി ജില്ലയിൽ ഇരുനൂറോളം ബസുകൾ മോട്ടോർ വാഹനവകുപ്പിന് ജി-ഫോം നൽകി. നിശ്ചിത കാലയളവിലേക്ക് ബസുകൾ റോഡിൽ ഇറക്കില്ലെന്ന് അധികൃതരെ അറിയിക്കുന്നതാണ് ജി-ഫോം. ജി-ഫോം നൽകിയാൽ ആ കാലയളവിൽ നികുതി അടയ്‌ക്കേണ്ടതില്ല.

       സുൽത്താൻബത്തേരി-താളൂർ, മാനന്തവാടി- സുൽത്താൻബത്തേരി, കല്പറ്റ-പനമരം- മാനന്തവാടി, കല്പറ്റ- മേപ്പാടി-വടുവൻചാൽ, മാനന്തവാടി- നിരവിൽപ്പുഴ, സുൽത്താൻബത്തേരി- നമ്പ്യാർകുന്ന്, കല്പറ്റ- പടിഞ്ഞാറത്തറ-മാനന്തവാടി, മാനന്തവാടി-കാട്ടിക്കുളം റൂട്ടുകളിലെ ബസുകളാണ് നിലവിൽ ജി-ഫോം നൽകിയിരിക്കുന്നത്. ഒരുവർഷത്തെ കാലയളവിലേക്കാണ് ജി-ഫോം നൽകുന്നതെന്നും വരുംദിവസങ്ങളിൽ കൂടുതൽപ്പേർ ജി-ഫോം നൽകുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു.കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതി നടപ്പായതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് സ്വകാര്യബസ് മേഖലയെ പ്രതിസന്ധിയിലാക്കിയത്. പ്രതിദിനം 2,000 രൂപ മുതൽ 5,000 രൂപ വരെയാണ് ബസുകൾ നഷ്ടം സഹിക്കുന്നത്.

NDR news
28 Jun 2026 09:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents