കൂനഞ്ചേരി ശാഖാ പ്രവാസി ലീഗ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ലാ സെക്രിട്ടറി കെ ടി കെ റഷീദ് നിർവഹിച്ചു.
കൂനഞ്ചേരി ശാഖ പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ബാലുശ്ശേരി പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് സി കെ ഹക്കിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി: കൂനഞ്ചേരി ശാഖാ പ്രവാസി ലീഗിന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് എം.കെ. ഹമീദ് ഹാജിക്ക് മെമ്പർഷിപ്പ് നൽകി പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.കെ. റഷീദ് നിർവഹിച്ചു.
യോഗം ബാലുശ്ശരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ. ഹക്കിം മാസ്റ്റർ, ഉദ്ഘാടനം ചെയ്തു.ചെയർമാൻ കെ.പി. അബ്ദുള്ള മൗലവി അധ്യക്ഷത വഹിച്ചു. കൺവീനർ എം.കെ. അബൂബക്കർ, ബാലുശ്ശേരി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫസൽ കുനഞ്ചേരി, മുഹമ്മദലി മാമ്പൊയിൽ എന്നിവർ സംസാരിച്ചു.

