headerlogo
local

സാഹിത്യ ക്വിസ് മത്സരം വർഡ് മെമ്പർ നിഷ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

കിനാലൂർ ഗവ.യു പി സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സാഹിത്യ ക്വിസ് സംഘടിപ്പിച്ചു.

 സാഹിത്യ ക്വിസ് മത്സരം വർഡ് മെമ്പർ നിഷ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
avatar image

NDR news

28 Jun 2026 08:54 AM

ബാലുശ്ശേരി : കിനാലൂർ ജി യു പി സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ എൽ പി, യു പി വിദ്യാർത്ഥികൾക്കായുള്ള സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ നിഷ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ ബി ശ്രീജ അധ്യക്ഷത വഹിച്ചു.

      വി കെ രമേശൻ മാസ്റ്റർ പ്രശ്നോത്തരി നയിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ എൽ പി യു പി സ്കൂളുകളിൽ നിന്ന് 34 വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിൽ പൂവമ്പായി എ എം എച്ച് എസ് ലെ  പ്രയാഗ് എ ഒന്നാം സ്ഥാനവും, പനങ്ങാട് നോർത്ത് എയുപി സ്കൂളിലെ അഷ്വിൻ കെ എസ് രണ്ടാം സ്ഥാനവും, മുണ്ടക്കര എയുപി സ്കൂളിലെ തീർത്ഥ എ എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

     യുപി വിഭാഗത്തിൽ മുണ്ടക്കര എയുപി സ്കൂളിലെ ശ്രീഷ്ണ ഒന്നാം സ്ഥാനവും, പനങ്ങാട് സൗത്ത് എ യുപി സ്കൂളിലെ ശ്രീ കേശവും, ആരാധ്യ മനോജും യഥാക്രമം രണ്ടും മൂന്നും സ്ഥാനവും

    പങ്കിട്ടു. വിദ്യാരംഗം കോ- ഓ ർഡിനേറ്റർ പി എം സോമൻ സ്വാഗതവും എസ് ആർ ജി കൺവീനർ സുജ എൻ പി നന്ദിയും പറഞ്ഞു.

NDR news
28 Jun 2026 08:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents