എം എൽ എ ക്ക് സ്വീകരണവും ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി.
കാവുന്തറ 4, 6 വാർഡ് കോൺഗസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ബാലുശ്ശേരി എം എൽ എ വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ :കാവുന്തറ 6 ,4 വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം എൽ എ വി ടി സൂരജിന് സ്വീകരണവും വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു , LSS, USS, NMMS മറ്റു മേഖലയിലെ പ്രതിഭകൾക്കും സ്നേഹോപഹാരം നൽകി ആദരിച്ചു.
ചടങ്ങ് ബാലുശ്ശേരി എംഎൽ എ .വി ടി സൂരജ് ഉദ്ഘാടനം ചെയ്തു .ചലച്ചിത്ര പിന്നണി ഗാന രചയിതാവ് രമേശ് കാവിൽ മുഖ്യപഭാഷ നടത്തി .കെ രാജീവൻ, കെ പി ഷാജി മാസ്റ്റർ,ഷൈജാമുരളി, എം സത്യനാഥൻ മാസ്റ്റർ, കൃഷ്ണദാസ് ചീടത്തിൽ , സഹീർ പുതിയേടത്ത് , സുരേന്ദ്രൻ പാലേരി, പീതാബരൻ വടക്കേടത്ത് ,ചന്ദ്രൻ കോതേരി തുടങ്ങിയവർ സംസാരിച്ചു .ചടങ്ങിന് ഷൈജു തുരുത്തിയിൽ ,രവി കിഴക്കയിൽ ,സി എം കോയ ,ശിവദാസൻ വടക്കേടത്ത് ,സൂപ്പി മാർവ, ധന്യ സതീശൻ , ദാക്ഷായണി കുളമുള്ളത്തിൽ എന്നിവർ നേതൃത്വം നൽകി

