headerlogo
local

മേലൂർ വാസുദേവൻ സ്മാരക അവാർഡ് ആലങ്കോട് ലീലാ കൃഷ്ണന്.

20001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്

 മേലൂർ വാസുദേവൻ സ്മാരക അവാർഡ് ആലങ്കോട് ലീലാ കൃഷ്ണന്.
avatar image

NDR news

29 Jun 2026 06:58 PM

കൊയിലാണ്ടി: പ്രഥമ മേലൂർ വാസുദേവൻ സ്മാരക അവാർഡ് ആലങ്കോട് ലീലാകൃഷ്ണന്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. 20,001 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

ചന്ദ്രശേഖരൻ തിക്കോടി ചെയർമാനും ഡോ. സോമൻ കടലൂർ, കവി ദേവേശൻ പേരൂർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. മലയാള കവിതയിൽ കാല-ദേശ പരിഗണനകൾക്കപ്പുറം താളനിബദ്ധമായും മാനവികതയിൽ ഊന്നിയുമുള്ള രചനകളാൽ സമ്പന്നമായ കാവ്യലോകം സൃഷ്ടിച്ച കവിയാണ് ആലങ്കോട് ലീലാകൃഷ്ണനെന്ന് വിധിനിർണയ സമിതി അഭിപ്രായപ്പെട്ടു.

       2026 ജൂലൈ 19-ന് വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന സാംസ്കാരിക സദസ്സിൽ പ്രമുഖ ചരിത്രകാരൻ ഡോ. എം. ആർ. രാഘവവാര്യർ അവാർഡ് സമ്മാനിക്കും.

NDR news
29 Jun 2026 06:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents