headerlogo
local

കോൺഗ്രസ് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു.

നടുവണ്ണൂർ മണ്ഡലം വാർഡ് 15 കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങ് വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.

 കോൺഗ്രസ് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു.
avatar image

NDR news

29 Jun 2026 08:41 AM

നടുവണ്ണൂർ: നടുവണ്ണൂർ മണ്ഡലം 15ാം വാർഡ് കോൺഗ്രസ് കമ്മറ്റി എസ് എസ് എൽ സി, പ്ലസ്ടു, എൽ എസ് എസ്,യു എസ് എസ്, എൻ എം എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു. ബഹു:ബാലുശ്ശേരിഎംഎൽഎ വി ടി സൂരജ്പരിപാടി ഉദ്ഘാടനം ചെയ്തു. അനീതിക്കും സാമൂഹിക തിന്മകൾക്കുമെതിരെ ഭയപ്പാടില്ലാതെ പോരാടുവാനും ഭാവിയുടെ വാഗ്ദാനങ്ങളായി പുതുയുഗ കേരളത്തിന്റെ വളർച്ചയിൽ പങ്കാളികളാകുവാൻ പുതുതലമുറ തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

       ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ്,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റിചെയർപേഴ്സൺ റീമ കുന്നുമ്മൽ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ പി., മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എ പി ഷാജി മാസ്റ്റർ, വാർഡ് മെമ്പർ സാജിറ അനസ്, ടി നിസാർ മാസ്റ്റർ , എം. സത്യനാഥൻ മാസ്റ്റർ, സെലീന കുന്നുമ്മൽ, പ്രതീപൻ മാസ്റ്റർ, ടി.എം ഇബ്രാഹീം ഹാജി,വിനോദ് പാലയാട്ട്, ആഷിഫ്, വി .പി ബഷീർ, പി അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

NDR news
29 Jun 2026 08:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents