കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം നിർവഹിച്ചു
നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവൻ നൊച്ചാടിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് കെസി ബാബുരാജ് അധ്യക്ഷനായി. കൃഷി ഓഫീസർ ജിജോ ജോസഫ് പദ്ധതി വിശദീകരണം നടത്തി.
കേരള കാർഷിക സർവ്വകലാശാല വേങ്ങേരിയിലെ വിപണന കേന്ദ്രത്തിൽ നിന്നും ജില്ലാ കൃഷിത്തോട്ടം കൂത്താളിയിൽ നിന്നും ഇക്കോ ഷോപ്പിന്റെ നേതൃത്വത്തിൽ സംഭരിച്ച നടീൽ വസ്തുക്കളാണ് കർഷകർക്ക് ലഭ്യമാക്കിയത്.ഇക്കോ ഷോപ്പ് സെക്രട്ടറി കെ കെ ദിവാകരൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് പ്രസീദ എം എം നന്ദിയും പറഞ്ഞു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മലയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജിത്ത് സി കെ, വാർഡ് മെമ്പർമാരായ രാജീവ് എസ്,കെ.പി.ഷൈമ, ധന്യ പി പി, ഇക്കോ ഷോപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളായ ടി സി കുഞ്ഞമ്മദ് , സോമൻ നാഗത്ത് എന്നിവർ സംസാരിച്ചു.ഇക്കോ ഷോപ്പ് സെക്രട്ടറി കെ കെ ദിവാകരൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് പ്രസീദ എം എം നന്ദിയും പറഞ്ഞു.

