headerlogo
local

ലഹരിക്കെതിരെയുള്ള പോരാട്ടം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് വ്യാപാര വ്യവസായി സമിതി വെളളിയൂർ യൂണിറ്റ് സമ്മേളനം

ഏരിയ പ്രസിഡണ്ട് എ.എം. കുഞ്ഞിരാമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 ലഹരിക്കെതിരെയുള്ള പോരാട്ടം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച്  വ്യാപാര വ്യവസായി സമിതി വെളളിയൂർ യൂണിറ്റ് സമ്മേളനം
avatar image

NDR news

01 Jul 2026 08:55 PM

വെള്ളിയൂർ: വ്യാപാരി വ്യവസായി സമിതി വെള്ളിയൂർ യൂണിറ്റ് സമ്മേളനം നടന്നു.നാട്ടിൽ മഹാവിപത്തായി മാറിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ വ്യാപാരി വ്യവസായി സമിതി വെള്ളിയൂർ യൂണിറ്റ് സമ്മേളനം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.ഏരിയ പ്രസിഡണ്ട് എ.എം. കുഞ്ഞിരാമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. അസ്സയിനാർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. 

          വിദ്യാർഥികളെയും പുതുതലമുറയെയും ലക്ഷ്യമിട്ട് ലഹരിമാഫിയകൾ സജീവമാണെന്നും ഇവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ലഹരിക്കെതിരായ പോരാട്ടം കൊണ്ട് മാത്രം കാര്യമില്ലെന്നും, ലഹരിക്ക് അടിമപ്പെട്ടവർക്ക് കൈത്താങ്ങായി ഓരോ പഞ്ചായത്തുകളിലും ലഹരിമുക്ത കേന്ദ്രങ്ങളും കൗൺസിലിംഗ് സെന്ററുകളും ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി. ലഹരിയിൽ നിന്ന് മോചിതരായവർ വീണ്ടും പഴയ ശീലത്തിലേക്ക് വഴുതി വീഴാതിരിക്കാൻ കൃത്യമായ കൗൺസിലിംഗും അവർക്കായി കായിക-വിനോദ സൗകര്യങ്ങളും പഞ്ചായത്തുകൾ ഒരുക്കണം. ഇതിനായി സർക്കാർ പ്രത്യേക ഫണ്ട് എല്ലാ പഞ്ചായത്തുകൾക്കും അനുവദിക്കണമെന്നും, ഇക്കാര്യത്തിൽ ഭരണകർത്താക്കളും രാഷ്ട്രീയ നേതൃത്വവും ഇച്ഛാശക്തിയോടെ പ്രവർത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

            വി.കെ. ഭാസ്കരൻ, ബാബു, എ.എം. ഹമീദ് കിളായിയിൽ, റിന്റ കെ.എൽ, പ്രകാശൻ എം.കെ. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഷംസീർ പി. സ്വാഗതവും വിജയൻ നന്ദിയും രേഖപ്പെടുത്തി.

NDR news
01 Jul 2026 08:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents