headerlogo
local

കൊയിലാണ്ടിയിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് അപകടം

രാവിലെ ഏഴുമണിക്ക് മാർക്കറ്റിന് സമീപം ദേശീയ പാതയിലാണ് അപകടം

 കൊയിലാണ്ടിയിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് അപകടം
avatar image

NDR news

01 Jul 2026 11:26 AM

കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പൽ മാർക്കറ്റിന് എതിർവശം ദേശീയപാതയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കൊല്ലത്ത് ഹോട്ടൽ നടത്തുന്ന സജീവനാണ് പരിക്കേറ്റത്.

       കൊയിലാണ്ടിയിൽ നിന്നും രോഗിയുമായി കോഴിക്കോട് ഭാഗത്തേക്ക് അമിതവേഗതയിൽ പോകുകയായിരുന്നു ആംബുലൻസ്. ദേശീയപാതയിലൂടെ ആംബുലൻസ് കടന്നുപോകുന്നതിനിടെ, സജീവൻ ബൈക്കുമായി മാർക്കറ്റ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സജീവന് ഗുരുതരമായി പരിക്കേറ്റു.

        ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

NDR news
01 Jul 2026 11:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents