headerlogo
local

.വെള്ളിയൂരിൽ അപകടം

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

 .വെള്ളിയൂരിൽ അപകടം
avatar image

NDR news

01 Jul 2026 02:54 PM

നടുവണ്ണൂർ  വെള്ളിയൂരിൽ പിക്കപ്പ് വാനും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്കാണ് വെള്ളിയൂർ മദ്രസ്സയ്ക്ക് സമീപം അപകടം നടന്നത്. പേരാമ്പ്രയ്ക്ക് പോകുന്ന വാനും വയനാട്ടിൽ നിന്ന് വളവുമായ് കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന പിക്കപ്പ് ലോറിയുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവർ വയനാട് കോറോം സ്വദേശി ഷിജുവിനെ മൊടുക്കല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വളരെ പ്രയാസപ്പെട്ടാണ് രക്ഷിച്ചത്. നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ഇടപെട്ടാണ് സംസ്ഥാനപാതയിൽ ഗതാഗതം പുനസ്ഥാപിച്ചത്.

NDR news
01 Jul 2026 02:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents