പന്തിരിക്കരയിൽ കഴൽ പണം പിടിച്ചു.
സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്തിയ 20 ലക്ഷം രൂപയുമായി ഒരാൾ അറസ്റ്റിൽ
പേരാമ്പ്ര: പന്തിരിക്കരയില്‍ കുഴല്‍പ്പണവുമായി കൊടുവള്ളി സ്വദേശി പിടിയില്‍. ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. പന്തിരിക്കര മഹിമ പാലത്തിന് സമീപത്ത് വെച്ചാണ് കൊടുവള്ളി ഉള്ളിയാടന്‍ കുന്നുമ്മല്‍ മുഹമ്മദ് സാബിത് (27)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
സ്‌കൂട്ടറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 20 ലക്ഷം രൂപ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കൊടുവള്ളിയില്‍ നിന്നും കല്ലാച്ചിയിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകുന്ന പണം ആണന്ന് പോലീസ് പറഞ്ഞു. പെരുവണ്ണാമൂഴി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
പെരുവണ്ണാമൂഴി എസ്.ഐ മാരായ മുനീര്‍ കെ, ദിനേശ് എന്‍.കെ, എസ്.സി.പി.ഓ അനൂപ് എം.പി, സിഞ്ചുദാസ്,സ്‌ക്വാഡംഗങ്ങളായ എ.എസ്.ഐ സി.എം. സുനില്‍കുമാര്‍, സി.പി.ഓ മാരായ ലിധിന്‍ ഡി.ബി, മിഥുന്‍ മോഹന്‍ എന്നിവർ ചേർന്നാണ് കുഴൽ പണം പിടിച്ചത്.

