headerlogo
local

വായന പക്ഷാചരണത്തിന്റെ ഭാഗമായി എൻ എസ് എസ് വോളണ്ടിയേഴ്സ് രാമുണ്ണി മാസ്‌റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു.

നടവണ്ണൂർ ഗവ എച്ച് എസ് എസ് ലെ എൻ എസ് എസ് വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ ആലി ഉദ്ഘാടനം ചെയ്തു.

 വായന പക്ഷാചരണത്തിന്റെ ഭാഗമായി എൻ എസ് എസ് വോളണ്ടിയേഴ്സ് രാമുണ്ണി മാസ്‌റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു.
avatar image

NDR news

02 Jul 2026 10:04 PM

നടുവണ്ണൂർ : ജൂൺ 19 മുതൽ ജൂലൈ 4 വരെ നടക്കുന്ന വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി നടുവണ്ണൂർ ഗവ.എച്ച് എസ് എസിലെ എൻ എസ് എസ് യൂനിറ്റിലെ വിദ്യാർത്ഥികളും അധ്യാപകരും നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രസ്ഥാലയം സന്ദർശിച്ചു. ഗ്രന്ഥാലയം ഭാരവാഹികൾ വിദ്യാർത്ഥികളെ സ്വീകരിച്ചു. തുടർന്ന് നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എൻ ആലി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ടി സി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രബിത ടീച്ചർ, എൻ എസ് എസ് സെക്രിട്ടറി നദാഷ, വായനശാല സെക്രട്ടറി എം എൻ ദാമോദരൻ വായനശാല പ്രസിഡന്റ് വസന്തകുമാരി എന്നിവർ സംസാരിച്ചു.

NDR news
02 Jul 2026 10:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents