headerlogo
local

എൻ എൻ നല്ലൂർ പ്രഥമ പുരസ്ക്കാരം കാവിൽ പി മാധവന്

ആവള മഹാത്മാ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നല്കുന്നതാണ് പുരസ്കാരം

 എൻ എൻ നല്ലൂർ പ്രഥമ പുരസ്ക്കാരം കാവിൽ പി മാധവന്
avatar image

NDR news

02 Jul 2026 02:17 PM

മുയിപ്പോത്ത്: അധ്യാപക നേതാവും ഗ്രന്ഥശാല, കാന്‍ഫെഡ് പ്രവര്‍ത്തകനുമായിയിരുന്ന എൻ എൻ നല്ലൂരിന്റെഓര്‍മക്കായി ആവള മഹാത്മ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ എന്‍.എന്‍. നല്ലൂര്‍ സ്മാരക മഹാത്മാ പുരസ്‌കാരത്തിന് കാവില്‍ പി. മാധവനെ തെരഞ്ഞെടുത്തു. കലാ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. ജൂലൈ അഞ്ചിന് രാവിലെ 10ന് ആവളയില്‍ നടക്കുന്ന എന്‍.എന്‍.നല്ലൂര്‍ രണ്ടാം ചരമവാര്‍ഷികാചരണ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് മഹാത്മാ ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള, കണ്‍വീനര്‍ അഷറഫ് ചിറക്കര എന്നിവര്‍ അറിയിച്ചു.

NDR news
02 Jul 2026 02:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents