ലഹരി വിരുദ്ധ സന്ദേശവുമായി അധ്യാപകരുടെ ഗൃഹ സന്ദർശനം
കോളിക്കടവ് മലയാള ചന്ദ്രിക എൽപി സ്കൂളിലെ അധ്യാപകരാണ് ലഹരി വിരുദ്ധ സന്ദേശവുമായി ഗൃഹ സന്ദർശനം നടത്തുന്നത്.
പൂനത്ത് : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ സന്ദേശവുമായി ഗൃഹ സമ്പർക്ക പരിപാടി ആവിഷ്കരിച്ച് കോട്ടൂർ പഞ്ചായത്തിലെ കോളിക്കടവ് മലയാള ചന്ദ്രിക എൽ പി.സ്കൂളിലെ അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകളിൽ എത്തി ലഹരിക്കെതിരെ നടത്തുന്ന ബോധവൽക്കരണം ശ്രദ്ധേയമായി . എന്റെ വീട് ലഹരി മുക്തം എന്ന സ്റ്റിക്കർ വീടുകളിൽ പതിച്ചു കൊണ്ടാണ് ബോധവത്ക്കരണ പരിപാടി നടത്തുന്നത്.
പൂനത്ത് വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ അധ്യാപകരെ സാമൂഹ്യ പ്രവർത്തകൻ എംകെ.അബ്ദുസ്സമദ് അഭിനന്ദിച്ചു.പ്രീത പി എൻ,ജസാർമുഹമ്മദ്, അനുവിന്ദജയരാജ്,അശ്വിൻ,ലൈല,രജിഷ എന്നീ അധ്യാപകരാണ് ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.

