കെ ദാമോദരൻ അനുസ്മരണം നടത്തി.
മലബാറിലെ പ്രമുഖ ഗ്രന്ഥശാല പ്രവർത്തകനായിരുന്ന കെ ദാമോദരൻ അനുസ്മരണം പ്രശസ്ത നാടക പ്രവർത്തകനായ ശശീന്ദ്രദാസ് മാസ്റ്റർ നടത്തി
നടുവണ്ണൂർ : വായന പക്ഷാചരണത്തോടനുബന്ധിച്ച് നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ നടന്ന കെ ദാമോദരൻ അനുസ്‌മരണ പരിപാടിയിൽ പ്രശസ്ത നാടക പ്രവർത്തകനും അധ്യാപകനുമായ ശ്രീ ശശീന്ദ്രദാസ് മാസ്‌റ്റർ പ്രഭാഷണം നടത്തി. മലബാർ മേഖലയിൽ ഗ്രന്ഥശാലകൾ സാർവത്രികമാകുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് കെ ദാമോദരനെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിത്ത് പാകിയതിൽ പ്രമുഖ വ്യക്തിയാണ് കെ ദാമോദരൻ. തത്വചിന്തകനും സാഹിത്യകാരനും പുരോഗമനകലാ ആശയങ്ങൾക്ക് പ്രമുഖ്യം കൊടുത്ത വ്യക്തിയുമാണ് കെ ദാമോദരനെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രന്ഥശാല പ്രസിഡന്റ് ശ്രീമതി വസന്തകുമാരി അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ ടി.സി സുരേന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എൻ ആലി , എം എൻ ദാമോദരൻ എന്നിവർ സംസാരിച്ചു. തുടർന്ന് പഴയ നാടക ഗാനങ്ങൾ ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ ആലപിച്ചു

