പനങ്ങാട് പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ സെക്രിട്ടറി കെ ടി കെ റഷീദ് ഉദ്ഘാടനം ചെയ്തു.
അറുപത് വയസ് കഴിഞ്ഞവരെ പ്രവാസി ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
കിനാലൂർ :അറുപത് വയസ്സ് കഴിഞ്ഞവരെയും പ്രവാസി ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് പ്രവാസി ലീഗ്പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനും പ്രവർത്തക സംഗമവും ജില്ലാ സെക്രട്ടറി ഉ കെ.ടി.കെ റഷീദ് ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദ് അധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ കിനാലൂർ, മുഹമ്മദലി വാവോളി ,ലത്തീഫ് മഠത്തും പൊയിൽ, മുസ്ഥഫ തലയാട്, പി മൊയ്തീൻ,കോയ ഹാജി തലയാട്എന്നിവർ സംസാരിച്ചു.

