ഉന്നത വിജയികളെ അനുമോദിച്ചു.
കേരള മുസ്ലീം ജമാഅത്ത് കക്കാട് യുണിറ്റ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് സോൺ സെക്രിട്ടറി വി സി സാജിദ് നൊച്ചാട് ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര: കേരള മുസ്ലിം ജമാഅത്ത് കക്കാട് യൂനിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയി കൾക്കു ളള അനുമോദനവും അവാർഡ് ദാനവും നടത്തി• കക്കാട് നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി വി.സി സാജിദ് നൊച്ചാട് കെ -ടെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ് എസ് എഫ് പേരാമ്പ്ര സെക്ടർ പ്രസിഡന്റ് മുർഷിദലി കക്കാടിന് അവാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അമ്പതോളം കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു ഒ.ടി മൂസ ഹാജി അദ്ധ്യക്ഷത വഹിച്ചു. സി.കെ അബ്ദുറസാക്ക് എൻ.പി സിദ്ധീഖ് സഖാഫി എം.സി അബ്ദുൽ ഖയ്യൂം എൻ കെ ശംസുദ്ദീൻ, പാറക്കണ്ടി കുഞ്ഞിമൊയ്തി, എം റസാഖ്, എം സി മുനീർ എന്നിവർ സംസാരിച്ചു.
സി.പി മുഹമ്മദലി കക്കാട് സ്വാഗതവും കുഞ്ഞബ്ദുളള പേരാമ്പ്ര നന്ദിയും പറഞ്ഞു

